fbpx
അജ്‌മാൻ ആരോഗ്യം

യു. എ. ഇ യിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 100,000 ദിർഹം സംഭാവനയായി നൽകി 9 വയസ്സുകാരൻ 

രാജ്യത്ത് കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ 100, 000 ദിർഹം രാജ്യത്തിനായി സംഭാവന ചെയ്ത് 9 വയസ്സുകാരൻ. അജ്‌മാൻ സ്വദേശിയായ മുഹമ്മദ് ഹമീദ് അബ്‌ദുൾ ഹക്കീമാണ് തന്റെ സമ്പാദ്യമായി കരുതി വെച്ചിരുന്ന തുക മുഴുവൻ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്. നേരത്തെ ഗുരുതരമായ ഹൃദയ രോഗമുണ്ടായിരുന്ന മുഹമ്മദിന് യു. എ. ഇ അധികൃതരായിരുന്നു വിദേശ ചികിത്സയ്ക്കുള്ള സഹായങ്ങൾ ചെയ്ത് നൽകിയത്.

error: Content is protected !!