fbpx
ആരോഗ്യം ദുബായ്

യാത്രക്കാർക്കായി ഓൺ-സൈറ്റ് റാപിഡ് കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യത്തെ എയർലൈൻ ആയി എമിറേറ്റ്സ്

ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ആയ എമിറേറ്റ്സ് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്ച്എ) ഏകോപിച്ച് യാത്രക്കാർക്കായി കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ മുൻകരുതലുകൾ നടപടികൾ ആരംഭിച്ചു

ബുധനാഴ്ച ടുണീഷ്യയിലേക്കുള്ള പോകുന്ന വിമാനത്തിലെ യാത്രക്കാരെയാണ് ദുബായിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തിയത് . ഇതോടെ യാത്രക്കാർക്കായി ഓൺ-സൈറ്റ് റാപിഡ് കോവിഡ് -19 ടെസ്റ്റ് നടത്തുന്ന ആദ്യത്തെ എയർലൈൻ ആയി എമിറേറ്റ്സ്.

ഡിഎച്ച്എ ഈ സംവിധാനം വഴി പെട്ടെന്ന് തന്നെ രക്തപരിശോധന നടത്തി, 10 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാക്കും. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3 ലെ ഗ്രൂപ്പ് ചെക്ക്-ഇൻ ഏരിയയിലാണ് ഈ പരിശോധന സൗകര്യപ്രദമായി നടത്തിയത്.

error: Content is protected !!