ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ ഒരു കൊറോണ കേസ് മാത്രം

ഇന്ന് കേരളത്തിൽ ഒരു കൊറോണ കേസ് മാത്രം സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്

ഇന്ന് കണ്ണൂർ ജില്ലക്കാരനായ രോഗിക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 7 പേർ ഇന്ന് രോഗമുക്തരായി.

കാസർകോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.

ഇത് വരെ ആകെ 387 പേർക്കാണു രോഗം സ്ഥിരീകരിച്ചത് , 167 പേർ ചികിത്സയിൽ.
കേരളത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായി.

error: Content is protected !!