ആരോഗ്യം ഇന്ത്യ ഷാർജ

സാമൂഹ്യസേവനത്തിന് ഒരു കൈത്താങ്ങ് ; ഒരു ലക്ഷം ദിർഹംസ് സഹായവുമായി നെസ്റ്റോ ഗ്രൂപ്പ്

ദുബായ്: യു.എ.ഇ. യിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമേകി സ്തുത്യർഹമായ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ദുബായ് കെ.എം.സി.സി.ക്ക് സഹായഹസ്തവുമായി നെസ്റ്റോ ഗ്രൂപ്പ്. ദുബായ് ഹെൽത്ത് അതോറിറ്റി താത്കാലിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കട്ടിൽ, കിടക്ക തുടങ്ങിയ അവശ്യ സാധനങ്ങൾ നല്കുന്നതിലേക്കായാണ് ഒരു ലക്ഷം ദിർഹംസ് ആണ് നെസ്റ്റോ ഗ്രൂപ്പ് നൽകിയത്. ഈ മഹാമാരിയുടെ കാലത്ത് ദുബായ് കെ.എം.സി.സി. യുടെ പ്രവർത്തനങ്ങൾ ഏറെ സന്തോഷമുളവാക്കുന്നതും പ്രശംസനീയവുമാണെന്നും നെസ്റ്റോ ഗ്രൂപ്പിന്റെ പിന്തുണ എപ്പോഴും അവർക്കുണ്ടാകുമെന്നും ​ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗിനായെത്തുന്ന ഉഭഭോക്താക്കൾക്ക് ശുചിത്വ പരിപാലനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും മുഴുവൻ ഔട്‍ലെറ്റുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നും, ഒരു നല്ല നാളെക്കായി നമുക്കൊരുമിച്ചു ഈ മഹാമാരിയെ നേരിടാമെന്നും കൂട്ടിച്ചേർത്തു.

error: Content is protected !!