അന്തർദേശീയം ആരോഗ്യം ഇന്ത്യ കേരളം

സ്റ്റേ ഹോം സ്റ്റേ സേഫ്..അതെ അതു മാത്രമാണ് പറയാൻ ഉള്ളു.. നിങ്ങൾക്കേ വീട്ടിലിരിക്കാൻ സാധിക്കൂ.. നിങ്ങൾ വീട്ടിലിരുന്നാലേ ഞങ്ങൾക്ക് എപ്പോഴെങ്കിലും വീട്ടിലിരിക്കാൻ പറ്റൂ.. ബ്രിട്ടനിൽ നിന്ന് ഒരു ഡോക്ടറുടെ അനുഭവകുറിപ്പ് വായിക്കാം

അന്നത്തെ ഡ്യൂട്ടിക്കിടെ നടന്ന മൂന്നാമത്തെ മരണവും certify ചെയ്തു അടുത്ത on call ഷിഫ്റ്റിന് കയറും മുമ്പാണ് എനിക്ക് അത് ഫീൽ ചെയ്തു തുടങ്ങിയത് ..ഒരു കുളിര്..മനസ്സിൽ ഒരു ആന്തൽ..കഴിഞ്ഞ ഒരു മാസമായി covid രോഗികളുടെ ഇടയിലാണ് ജീവിതം..വേഗം പോയി temperature ചെക്ക് ചെയ്തു..പ്രതീക്ഷ തെറ്റിയില്ല..പനി ഉണ്ട്..ഡ്യൂട്ടി continue ചെയ്തേ പറ്റു..ഈ സമയത്തു ഒരു റീപ്ലേസ്മെന്റിനു ചോദിയ്ക്കാൻ പറ്റില്ല..നാളെ മുതൽ ലീവ് എടുക്കാം എന്ന് വിചാരിച്ചു അടുത്ത വാർഡിലേക്ക് നടന്നു..കൈകാലുകൾ തളരുന്നത് അറിയുന്നുണ്ടായിരുന്നു..കാലുകൾക്ക്‌ ബലക്കുറവ് പോലെ..ആഞ്ഞു നടക്കാൻ ശ്രമിച്ചു..കഴിയുന്നില്ല..ഒരു വിധം വാർഡിൽ എത്തി..1-2 രോഗികളെ പരിശോധിച്ചപ്പോഴേക്കും ക്ഷീണിച്ചു..ഉള്ളതെല്ലാം covid ബാധിച്ച രോഗികൾ ആയതു കൊണ്ട് ടെൻഷൻ ഇല്ല..ഞാൻ അവരിലെക്കു രോഗം പടർത്തുന്നില്ലല്ലോ എന്ന സമാധാനം..രാത്രി 10 മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും ശരിക്കും തളർന്നു പോയിരുന്നു..staircase കയറി മുകളിൽ എത്തിയത് എങ്ങെനെ എന്ന് ഒർമ്മ കൂടി ഇല്ല..വന്ന ഉടനെ disinfectant wipes കൊണ്ട് ഷൂ അടക്കം ക്ലീൻ ചെയ്തു ..വസ്ത്രങ്ങൾ എല്ല്ലാം അലക്കാൻ ഇട്ടു കുളിച്ച ശേഷമേ ബെഡ് റൂമിൽ പോലും കേറാറുള്ളു..ഭക്ഷണം കഴിക്കാനുള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ട് 2 പാരസെറ്റമോളും കഴിച്ചു കിടന്നു..ഒരായിരം ചോദ്യങ്ങൾ ആയിരുന്നു മനസ്സിൽ..ഇത് വരെ കണ്ടതും മരിച്ചതും ആയ പല covid രോഗികളുടെ മുഖവും ഓർമയിൽ തെളിഞ്ഞു..കണ്ണടച്ച് പ്രാർത്ഥിച്ചു കിടന്നു…

എന്തോ സ്വപ്നം പോലെ കണ്ടാണ് ഞെട്ടി ഉണർന്നത്..ശരീരം ആസകലം വിറക്കുന്നു..ബെഡിൽ നിന്ന് എണീക്കാൻ സാധിക്കുന്നില്ല..കടുത്ത പനി..ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞു മുറുകുന്ന പോലെ…അവശേഷിച്ച അവസാന പാരസെറ്റമോളും വായിലേക്ക് ഇട്ട ശേഷമാണു ആലോചിച്ചത്..ഇനി എന്ത് ചെയ്യും..അരിയും ഭക്ഷണവും ഒക്കെ വാങ്ങി വെച്ചിരുന്നെങ്കിലും പാരസെറ്റമോൾ വാങ്ങി വെക്കാൻ മറന്നിരിക്കുന്നു…ആലോചനകൾക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി..

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്..സമയം 6 മണി ആയിട്ടുണ്ട്..വീട്ടിൽ നിന്നാണ്..ഇപ്പൊ ഫോൺ എടുത്താൽ പണി പാളും..ബെഡിൽ നിന്ന് എണീറ്റ് ഇരിക്കാൻ ശ്രമിച്ചു നോക്കി പരാജയപ്പെട്ടു..തത്കാലം ബെഡിൽ കിടന്നു തന്നെ പ്രാർത്ഥന നിർവഹിക്കാം എന്ന് വെച്ചു..തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..9 മണി ആയപ്പോൾ ഒന്ന് എണീറ്റ് ഇരിക്കാം എന്ന് ആയി..ഹോസ്പിറ്റലിൽ വിളിച്ചു കാര്യം പറഞ്ഞു..ഒരു ആഴ്ച വീട്ടിൽ ഇരിക്കാൻ പറഞ്ഞു..ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പൊ ഇല്ല..അതുകൊണ്ടു ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല എന്ന് ഉപദേശം..ടെസ്റ്റ് available ആവുകയാണെങ്കിൽ അറിയിക്കാം എന്ന് ഓഫർ..ഓഹ് വളരെ നല്ല കാര്യം..ഇനീപ്പോ അതിനെ കുറിച്ച് ടെൻഷൻ അടിക്കണ്ടല്ലോ..!! ഭക്ഷണം ഉണ്ടാക്കാൻ യാതൊരു വഴിയും ഇല്ല..uber eats വിളിച്ചു ഫുഡ് ഓർഡർ ചെയ്തു..NHS സ്റ്റാഫിന് ഡിസ്‌കൗണ്ട് ഉണ്ട്..നല്ല കാര്യം..ഫുഡ് ഡെലിവറി ചെയ്യാൻ വന്ന ബംഗ്ലാദേശി പയ്യനെ ഞാൻ വിളിച്ചു..എനിക്ക് covid പനി ബാധിച്ചിട്ടുണ്ട്..ഫുഡ് കൊണ്ടുതന്നില്ലെങ്കിലും കുറച്ചു പാരസെറ്റമോൾ എത്തിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു..അവൻ പറഞ്ഞു പേടിക്കണ്ട ബ്രോ ഞാൻ എന്തെങ്കിലും ചെയ്യാം…ആദ്യത്തെ ആശ്വാസ വാക്കുകൾ..ആ വാക്കുകൾക്കു പാരസെറ്റാമോളിനേക്കാളും ശക്തിയുണ്ടെന്ന് തോന്നിയ സമയം..കുറച്ചു കഴിഞ്ഞു ഫുഡും കൊണ്ട് അവൻ എത്തി..ഡോർ ഡെലിവറി ഇല്ല..താഴെ ലോബ്ബിയിൽ വെച്ചിട്ടു മാറി നിൽക്കും പോയി എടുക്കണം..സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ കാലമാണല്ലോ..കയ്യിൽ ഒരു ജോഡി ഗ്ലൗസ് എടുത്തിട്ടു..ഒരു മാസ്കും..നമ്മളായിട്ട് ഈ അസുഖം വേറെ ആർക്കും കൊടുക്കാൻ പാടില്ലല്ലോ..വേച്ചുവേച്ചു നടന്നു താഴെ എത്തിയതും തല കറങ്ങി..ബഗ്ലാദേശി പയ്യന് എന്നെ വന്നു പിടിക്കണം എന്നുണ്ട് പക്ഷെ പേടി..ഞാൻ ഓക്കേ ആണ് എന്ന് കൈകൊണ്ടു കാണിച്ചു ..അവൻ അകലെ നിന്ന് വിളിച്ചു പറഞ്ഞു..ഫാർമസി തുറന്നിട്ടില്ലാത്തതു കൊണ്ട് കയ്യിൽ വാങ്ങി വെച്ച പാരസെറ്റമോൾ കവറിൽ ഇട്ടിട്ടുണ്ട് എന്ന്..നല്ല മനുഷ്യൻ..എന്റെ മറുപടിക്കു കാത്തു നില്കാതെ മൂപ്പർ അടുത്ത ഡെലിവറിക്കു പോയി..റൂമിൽ എത്തി ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത് എനിക്ക് എന്റെ രുചിയും മണക്കാനുള്ള ശേഷിയും നഷ്ടമായിട്ടുണ്ട് എന്ന്..അസുഖത്തിന്റ ലക്ഷണങ്ങളിൽ വായിച്ചിട്ടുള്ളതിനാൽ അത്ഭുതം ഒന്നും തോന്നിയില്ല..ഭക്ഷണവും മരുന്നും കഴിച്ചു വീണ്ടും കിടക്കയിലേക്ക് വീണു..ആരൊക്കെയോ വിളിക്കുന്നു, മെസ്സേജ് അയക്കുന്നു..എല്ലാം നാട്ടിൽ നിന്നാണ് ഡ്യൂട്ടിയിൽ ആണ് തിരക്കിൽ ആണ് എന്നൊക്കെ മറുപടി അയച്ചു..

പനി കൂടി വരികയാണ്..ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞു മുറുകുന്നു..കൈകാലുകൾക്ക് വലിയ ഭാരം അനുഭക്കപ്പെടുന്നു..കിടക്കയിൽ തളർന്നു കിടക്കുകയല്ലാതെ യാതൊരു മാർഗവും ഇല്ല എന്ന് മനസ്സിലായി..ചുമയും തുടങ്ങി അപ്പോഴേക്കും..ചെറിയ ശ്വാസതടസ്സവും ഉണ്ട് ..ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ പലരുടെയും xray കൾ കണ്മുന്നിൽ തെളിയുന്നു..ഇല്ല അത്രക്കൊന്നും വരില്ല..പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ ചെറുപ്പക്കാർക്ക് ബാധിക്കില്ല എന്ന്..ഞാൻ ചെറുപ്പം അല്ലെ..പക്ഷെ അങ്ങേരിപ്പോ ICU വിൽ അല്ലെ..പറഞ്ഞതൊക്കെ ഒർമ്മ ഉണ്ടാകുമോ ആവോ..!!

ഒന്ന് എണീറ്റ് ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ..അതാണു ഇപ്പോഴുള്ള ഒരേ ഒരു ആഗ്രഹം..പല പനികളും വന്നിട്ടുണ്ടെങ്കിലും ഇത് പോലെ ഒരെണ്ണം ഇത് വരെ വന്നിട്ടില്ല..ചൈനയിലെ കാട്ടു മൃഗങ്ങളെ പിടിച്ചു തിന്ന ആ മനുഷ്യനോട് എനിക്ക് ആദ്യമായി ദേഷ്യം തോന്നി..അയാൾക്ക്‌ വേറെ വല്ലതും തിന്നാൽ പോരായിരുന്നോ..എത്ര ഒക്കെ രുചിയുള്ള ഭക്ഷണം ഉണ്ട് നാട്ടിൽ…!!

പനി കൂടി വരുന്നു..ആരെയെങ്കിലും സഹായത്തിനു വിളിച്ചില്ലെങ്കിൽ ഞാൻ ഇവിടെ പട്ടിണി കിടന്നു മരിക്കും..നാട്ടിലെ അയൽവാസിയും സുഹൃത്തുമായ ഒരാൾ ഇവിടെ ഉണ്ട്..അങ്ങേരെ വിളിച്ചു കാര്യം പറഞ്ഞു..പണി കിട്ടിയിട്ടുണ്ട്..കുറച്ചു മെഡിസിൻ ആവശ്യമുണ്ട് എന്ന് അറിയിച്ചു..അങ്ങേരു ഡ്യൂട്ടിയിൽ ആണ്..പാവം ഓടിപിടഞ്ഞു കുറെ മരുന്നും ഭക്ഷണവും കൊണ്ട് വന്നു..ആരെയും ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു ആഗ്രഹം പക്ഷെ covid ഇത്ര വീര്യം ഉള്ളവനാണ് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്..ഒരു വിധം ഞാൻ യുദ്ധം ചെയ്തു പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നുണ്ട്..പിടി വിടില്ല ഞാൻ..!!

മൂന്ന് ദിവസത്തെ കടുത്ത പനിക്ക്‌ ശേഷം ഇന്ന് നാലാം ദിവസം കുറച്ചു ആശ്വാസം ഉണ്ട്..ഓഹ് ഈ പനി ഇത്രയേ ഉള്ളു അല്ലെ..വെറുതെ പേടിച്ചു ഞാൻ..!! ഉച്ച വരെ പനി ഇല്ല..കൊള്ളാല്ലോ..ഇനി ഇവൻ പൊയ്ക്കോളും..അടുത്ത ആഴ്ച്ച തന്നെ ഡ്യൂട്ടിക്ക് പോകേണ്ടി വരുമല്ലോ ദൈവമേ..! ഇല്ല വയറിനു എന്തോ ഒരു പ്രശനം തോന്നുന്നുണ്ടല്ലോ..എന്താണാവോ അടുത്ത പ്രശനം..! വയറിളക്കത്തിന്റ തുടക്കം അവിടെ ആയിരുന്നു..അത് ഒരുവിധം തീർന്നു എന്ന് വിചാരിപ്പോഴാണ് അടുത്ത പണി വന്നത്..അഞ്ചാം ദിവസം രാവിലെ എണീറ്റത് തന്നെ ചർദ്ദിക്കാൻ ആയിരുന്നു..പിന്നീടുള്ള രണ്ടു ദിവസം ഛർദ്ദി തന്നെ ആയിരുന്നു..ഒരിറ്റു വെള്ളം പോലും കുടിക്കാൻ പറ്റാത്ത വിധം..ഒടുവിൽ അന്നനാളത്തിൽ മുറിവ് വന്ന് രക്തം പൊടിയാൻ വരെ തുടങ്ങിയിരിക്കുന്നു..ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് കൂടി വരുന്ന പോലെ..ഓരോ ശ്വാസത്തിനും ഒരുപാടു ഭാരക്കൂടുതൽ പോലെ..സുഹൃത്തിനെ വിളിച്ചു ഛർദിക്കും വയറു വേദനക്കുമുള്ള മരുന്ന് എടുത്ത ശേഷമാണു കുറച്ചു ആശ്വാസമായത്..ജീവിതത്തിൽ ഇങ്ങെനെ ഛർദിച്ചിട്ടില്ല ഞാൻ..എന്തെങ്കിലും ഒന്ന് കഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് മാത്രം ആഗ്രഹിച്ച മൂന്നു ദിവസം..എണീറ്റ് നിന്നാൽ തലകറങ്ങും..ഭയങ്കര ക്ഷീണവും…ഏഴു ദിവസം കഴിഞ്ഞാണ് ഒന്ന് ആശ്വാസം അകാൻ തുടങ്ങിയത്..ചെറിയ പനിയും ചുമയും മാത്രമായി കുറഞ്ഞു..രുചിയും മണവും അറിയാത്ത ഭക്ഷണവും, ക്ഷീണവും ചുമയും ചെറിയ പനിയും ആയി പിന്നീടുള്ള ദിവസങ്ങൾ തള്ളി നീക്കി..സാധാരണ 7-10 ദിവസങ്ങൾക്കിടയിൽ ആണ് രോഗം മൂർച്ഛിക്കുന്നവർക്ക് ശ്വാസ തടസം അനുഭവപ്പെടുക..എന്റെ വിധി എന്തായിരിക്കും എന്ന് ആലോചിച്ചു ടെൻഷൻ അടിച്ച ദിവസങ്ങൾ..അതിനിടയിൽ ജോലിക്ക് കയറാൻ ആയോ എന്ന് ചോദിച്ചു ഹോസ്പിറ്റലിൽ നിന്ന് വിളി വന്നു..വിളിച്ച ആളോട് ദേഷ്യം ആണ് വന്നത്..ജീവിച്ചിരിക്കുണ്ടോ എന്ന് ചോദിക്കുന്നതിനു പകരം ജോലിക്ക് വരുന്നുണ്ടോ എന്ന് ചോദിയ്ക്കാൻ വിളിച്ചിരിക്കുന്നു ദുഷ്ടന്മാർ..!!

എന്നാലും covid ആള് ഒരു സംഭവം ആണ്..ഇന്ന് വരെ തോന്നാത്ത പല ചെറിയ ആഗ്രഹങ്ങൾക്കും ജീവിതത്തിൽ ഇത്ര അധികം വില ഉണ്ടെന്നു കാണിച്ചു തന്ന മഹാൻ..!! ആശ്വാസവാക്കുകൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമൊന്നും ഇല്ലെന്നു വിശ്വസിച്ചിരുന്ന എന്നെകൊണ്ട് മാറ്റി ചിന്തിപ്പിച്ചവൻ…എന്തായാലും ഇവിടം കൊണ്ട് അവസാനിപ്പിച്ചതിനു ദൈവത്തിനു നന്ദി..ഇനി വീണ്ടും ഗോദയിലേക്ക്..അകലെന്ന് അടുത്ത ഷിഫ്റ്റിനുള്ള മണിമുഴക്കം കേൾക്കുന്നു..ഇനിയും എത്ര മരണങ്ങൾ കാണേണ്ടി വരുമെന്ന് അറിയില്ല..ഇതിനൊരു അവസാനമാകാൻ..#Stay at home..stay safe..അതെ അതു മാത്രമാണ് പറയാൻ ഉള്ളു..നിങ്ങൾക്കേ വീട്ടിലിരിക്കാൻ സാധിക്കൂ..നിങ്ങൾ വീട്ടിലിരുന്നാലേ ഞങ്ങൾക്ക് എപ്പോഴെങ്കിലും വീട്ടിലിക്കാൻ പറ്റൂ..ഞങ്ങൾക്ക് വീട്ടിലിരിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അതിനു കഴിയുന്നില്ല അസുഖം വന്നാൽ പോലും..ഈ സമയവും കടന്നു പോകും..നമ്മൾ ഇതിനെയും അതിജീവിക്കും തീർച്ച..ഈ സുന്ദര നിമിഷങ്ങൾ ആഘോഷിക്കൂ..ജീവിതത്തിൽ പുനർജന്മങ്ങൾ അപൂർവമാണ്..!!!

 

https://www.facebook.com/niyas.khalid

error: Content is protected !!