അബൂദാബി

യു എ ഇയിൽ പ്രവാസികളെ അപമാനിച്ച അറബ് മാധ്യമപ്രവര്‍ത്തന്‍ അറസ്റ്റിലായി

പ്രവാസികളെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ താരിഖ് അല്‍ മെഹ് യാസ് എന്ന സ്വദേശി അറസ്റ്റിലായി. യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിനെതുടര്‍ന്നാണ് നടപടി. ടി.എം എന്ന സ്വദേശി മാധ്യമപ്രവര്‍ത്തകനെതിരെയാണ് അറസ്റ്റും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചത്.

ഇന്ത്യക്കാരും ബംഗാളികളും ഉള്‍പ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്താണ് ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന യു.എ.ഇയില്‍ ഇത്തരം ലംഘനങ്ങള്‍ കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി

കോറോണ വൈറസ് ബാധയുടെ പശ്ചത്തലത്തിൽ പ്രവാസികളെ നാടുകടത്തണമെന്ന് നേരത്തേ കുവൈത്തി അഭിനേത്രി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു.

error: Content is protected !!