video അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ബഹ്റൈൻ

ലോക്ക്ഡൗൺ നാളുകളിൽ 24 മണിക്കൂറിനുള്ളിൽ ചിട്ടപ്പെടുത്തിയ വിഷു ഗാനം.. പ്രവാസികൾക്കായി സമർപ്പിയ്ക്കുന്നു…

ഒരു മഹാമാരിയുടെ തടവിൽ, ആഘോഷങ്ങളില്ലാതെ വിഷു കടന്നു പോയി. ഈ കഠിന പരീക്ഷണഘട്ടത്തിൽ ഓർത്തുവയ്ക്കാൻ പ്രവാസികൾക്കായി ഒരു വിഷുപാട്ട് സമർപ്പണം. പ്രശസ്‌ത ഗാന രചയിതാവും, കവിയുമായ രമേശ് കാവിൽ എഴുതി, പ്രശാന്ത് ശങ്കർ സംഗീതവും, ആലാപനവും, നിർവഹിച്ച ‘ഓർമ്മിക്കാൻ ഈ വിഷു’ എന്ന സന്ദേശമുൾക്കൊണ്ട്, ‘അത്രയ്ക്കുമേറെ മധുരമായ് പാടുവാൻ എത്തി വിഷു പക്ഷി’ എന്ന ഗാനം സോഷ്യൽ  മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നു. ഈ ഗാനം പിറന്നത് കേവലം 24 മണിക്കൂർ കൊണ്ടാണെന്ന് നിർമ്മാതാവ് സലാവുദീൻ കൊട്ടക. ലോക്ക്ഡൗൺ ഘട്ടത്തിൽ ഈ നേട്ടം അഭിമാനകരമാണ് എന്ന് അണിയറപ്രവർത്തകർ പറയുന്നു.
പ്രസാദ് ശങ്കർ ഛായാഗ്രഹണവും യൂസഫ് ലെൻസ്മാൻ എഡിറ്റിംഗും  നിർവഹിച്ച ഗാനം പ്രവാസികൾക്കും ഓർമ്മപുതുക്കലിനുള്ളതാണ്. ഈ ഗാനം നിർമ്മിച്ചതിന് ഒരു രൂപ പോലും ചിലവായില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നല്ല സുഹൃദ് ബന്ധങ്ങൾക്ക് ഇത് പോലെ ഒരുപാട് കലാപ്രവർത്തനങ്ങൾക്ക് മാതൃകയാവാൻ കഴിയും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ലോക്ക്ഡൗൺ നാളുകളിൽ 24 മണിക്കൂറിനുള്ളിൽ ചിട്ടപ്പെടുത്തിയ വിഷു ഗാനം.. പ്രവാസികൾക്കായി സമർപ്പിയ്ക്കുന്നു…
A team of filmmakers come up with a Vishu special song – all composed and sung within 24 hours ! സുഹൃദ് ബന്ധങ്ങളിൽ നിന്നും ഒരു ലോക്ക്ഡൗൺ വിഷു ഗാനം…

error: Content is protected !!