കേരളം

കൊച്ചിയിൽ ഇനി കോവിഡ് ടെസ്റ്റ് റിസൾട്ട് രണ്ടര മണിക്കൂറിനുള്ളിൽ ലഭ്യമാകും

കോവിഡ്19 പരിശോധനാ ഫലം ഇനി എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടര മണിക്കൂറിനുള്ളില്‍ അറിയാം. റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) പരിശോധനാ സംവിധാനം സജ്ജമായതോടയാണ് ഇത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതുവരെ ജില്ലയില്‍ നിന്നുള്ള സാംപിളുകള്‍ പ്രധാനമായും പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജില്‍ തന്നെ പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം ആരംഭിച്ചത്.

error: Content is protected !!