ആരോഗ്യം ദുബായ്

ദുബായ് നൈഫിൽ കർമ്മ നിരതരായി കെഎംസിസി വളണ്ടിയർ വിംഗ്‌

കോവിഡ്-19 മൂലം ലോക്ക് ഡൌൺ പ്രഖ്യാപിച്ച നൈഫ്,അൽറാസ് ഏരിയയിൽ കെഎംസിസി യുടെ വളണ്ടിയർ സേവനം പ്രശംസനീയമാവുന്നു. വതനി അൽ ഇമാറാത്ത് ഫൗണ്ടേഷന്‌ കീഴിൽ “ഡേ ഫോർ ദുബൈ”വളണ്ടിയർ പ്രോഗ്രാമിന്റെ ഭാഗമായാണ് നൂറോളം കെഎംസിസി വളണ്ടിയർമാർ സേവന നിരതരായിരിക്കുന്നത്.
ഹെല്പ് ഡെസ്ക്,റെസ്ക്യു വിംഗ്,ഭക്ഷണ വിതരണ വിംഗ്,മെഡിക്കൽ വിംഗ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചു കേഡർ സ്വഭാവത്തോടെയുള്ള കെഎംസിസിയുടെ സേവനം ഗവണ്മെന്റ് തലത്തിൽ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
ദിനം പ്രതി 25000 ൽ അധികം പാകം ചെയ്ത ഭക്ഷണ കിറ്റുകളാണ് ലോക്ക് ഡൌൺ ഏരിയകളിൽ മാത്രം വിതരണം ചെയ്തു വരുന്നത്
ഇന്ത്യൻ കമ്മ്യൂണിറ്റികൾക്ക് പുറമേ
പാക്കിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാൻ,ആഫ്രിക്കൻ കമ്മ്യൂണിറ്റികളും കെഎംസിസി യോടൊപ്പം ഒത്തൊരുമിച്ച്‌ പ്രവർത്തിക്കുന്നുണ്ട്.
നൈഫ് നഗരത്തെ 15 ഏരിയകളായി തിരിച്ചു ഓരൊ ലീഡർമാർക്ക് കീഴിലും അതാത് പ്രദേശത്തെ അപ്പാർട്മെന്റുകളിൽ നിന്നുള്ള ആവശ്യക്കാരെ കണ്ടെത്തി രണ്ട് നേരവും ഭക്ഷണം റൂമുകളിൽ എത്തിച്ചു നൽകുന്നത് മൂലം നിരത്തുകളിൽ നിന്ന് ആൾകൂട്ടത്തെ ഒഴിവാക്കാൻ സാധിക്കുന്നുണ്ട്.
കൂടാതെ ലോക്ക് ഡൗൺ ഏരിയയിലും പുറത്തുമായി പാകം ചെയ്യാനാവശ്യമായ 5000 ൽ അധികം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത്‌ കഴിഞ്ഞു.അത്ര തന്നെ കിറ്റുകൾ സജ്ജമാക്കി കൊണ്ടിരിക്കുന്നു.
റെസ്ക്യു വിംഗ് മുഖേന പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തവർക്ക് ഹോസ്പിറ്റലിലേക്ക് മാറുന്നതിനാവശ്യമായ സഹായങ്ങളും പ്രൈമറി കോൺടാക്ട് ഉള്ളവർക്ക് റെസ്റ്റിനാവശ്യമായ സഹായങ്ങളും ചെയ്ത് വരുന്നുണ്ട്.
ഇതിനകം 850 ൽ അധികം പോസറ്റീവ് കേസുകൾ ഐസൊലേഷൻ സെന്ററിലേക്ക് മാറ്റികകഴിഞ്ഞു.
അത്യാവശ്യ മരുന്നുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകാൻ മെഡിക്കൽ വിംഗും സദാ സജ്ജരായുണ്ട്‌.
അഡ്വ.ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, ഷബീർ കീഴൂർ, പി.ഡി.നൂറുദ്ധീൻ, അസ്‌ക്കർ ചൂരി,ബഷീർ മഠത്തിൽ,റാഫി പള്ളിപ്പുറം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കെഎംസിസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ; 0507524600

error: Content is protected !!