അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 460 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു / 61 പേർ രോഗമുക്തി നേടി /  2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു #BREAKINGNEWS

യുഎഇയിൽ ഇന്ന് 460 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 2 ഏഷ്യൻ പൗരന്മാരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്

ഇന്നത്തെ 460 പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 5825 ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  61 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 1095 ആയി.

ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 35 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!