fbpx
അന്തർദേശീയം ആരോഗ്യം

 ചൈനയില്‍ 44% ആളുകൾക്ക് കോവിഡ് പകര്‍ന്നത് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ നിന്നെന്ന് പഠനം

ചൈനയില്‍ 44 ശതമാനം ആളുകളിലേക്ക് കോവിഡ് പകര്‍ന്നത് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ നിന്നാണെന്ന് പഠന റിപ്പോർട്ട് .നാച്ചുര്‍ മാഗസിനാണ് പഠനം പുറത്തുവിട്ടത്.പൊതുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ പരിശോധനാ രീതിയെ പോലും ചോദ്യം ചെയ്യുകയാണ് ഈ പഠനം .

ഒരാള്‍ക്ക് കോവിഡ് രോഗബാധയേറ്റ ശേഷം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നുവെന്നതാണ് പഠനം പറയുന്നത്. ഗ്വാങ്‌സു മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഹോങ്കോങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ ഗ്വാന്‍ങ്‌സു ഇംഗ്ലീഷ് പീപ്പിള്‍സ് ആശുപത്രിയിലെ 94 കോവിഡ് രോഗികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.

പഠനത്തിന്റെ ഭാഗമായി രോഗികളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങളെടുതാണ് പരിശോധിച്ചത് .ഇവരിൽ വൈറസിന്റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ കണ്ടത് ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പോ ലക്ഷണങ്ങള്‍കാണിച്ചു തുടങ്ങുന്ന സമയത്തോ ആയിരുന്നു. 44 ശതമാനം രോഗികള്‍ക്കെങ്കിലും രോഗം പകര്‍ന്നത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗിയില്‍ നിന്നായിരുന്നെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. സിംഗപൂരിലും ടിയാന്‍ജിനിലും നടത്തിയ സമാനമായ പഠനങ്ങളില്‍ യഥാക്രമം 48%വും 62%വുമായിരുന്നു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളില്‍ നിന്നും രോഗം പകര്‍ന്നവരുടെ നിരക്ക്.

കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നത്. നേരത്തെ ശ്വാസകോശ രോഗമുള്ള 5911 പേരില്‍ ഐ.സി.എം.ആര്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ 104 പേര്‍ക്ക്(1.8%) രോഗം ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 40 കേസുകള്‍ നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 36 ജില്ലകളില്‍ നിന്നുള്ളതായിരുന്നു.
[9:18 am, 17/04/2020] Dv Editor / Thouba Maheen: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

മും​ബൈ: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെന്ന് അദ്ദേഹം വ്യക്തമാക്കി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു

ഇ​ന്ത്യ 1.9 ശ​ത​മാ​നം സാ​ന്പ​ത്തി​ക വ​ള​ർ​ച്ച നി​ല​നി​ർ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി 20 ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ന്ത്യ​ക്ക് ആ​യി​രി​ക്കു​മെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു.

error: Content is protected !!