അന്തർദേശീയം

കൊറോണ വൈറസ് മൂലമുണ്ടായ മരണസംഖ്യയുടെ പുതുക്കിയ കണക്ക് പുറത്തുവിട്ട് ചൈന ; മരണസംഖ്യയിൽ 50 % വർദ്ധന

തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോൾ വർധിച്ച് 4636 ആയി.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളില്‍ 325 എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

കൊറോണ സ്ഥിരീകരിച്ചവര്‍ 83,428 ആയാണ് വര്‍ധിച്ചത്. 77,000 ത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് ചൈനയില്‍. നിലവില്‍ 116 കോവിഡ് രോഗികളാണ് ചൈനയിലുള്ളത്.

4636 മരണങ്ങളില്‍ 4512 എണ്ണം ഹ്യൂബി പ്രവിശ്യയിലാണ്. 89 പേരുടെ നില ഗുരുതരമാണ്.

error: Content is protected !!