ദുബായ്

കോവിഡ് വ്യാപനം ; ഹോം ഡെലിവറി സംവിധാനങ്ങൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ദുബായ് പോലീസ് 

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ ഭക്ഷണമെത്തിക്കുന്ന ഡെലിവറി സംവിധാനങ്ങൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങളേർപ്പെടുത്തി ദുബായ് പോലീസ്. ഡെലിവറി ചെയ്യുന്നവരുമായി നേരിട്ടുള്ള ശാരീരിക സമ്പർക്കങ്ങൾ ഉണ്ടാകരുതെന്നും, ഡെലിവറി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ  അധിക നേരത്തേക്ക്  വീടുകളിൽ സൂക്ഷിക്കരുതെന്നും, പാക്കേജിങ് ബാഗുകളും മറ്റും കൃത്യമായി ഒഴിവാക്കണമെന്നും, ഭക്ഷണം കഴിക്കുന്നതിനും 20 സെക്കൻഡ് നേരത്തിന് മുന്നേ കൈകൾ സോപ്പുകളോ, ഹാൻഡ് സാനിറ്റൈസറുകളോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.

error: Content is protected !!