അബൂദാബി

ക്ലീനിംഗ് ഉൽപ്പന്നങ്ങൾ കൂട്ടിക്കലര്‍ത്തുന്നത് ആരോഗ്യത്തിന് ഹാനികരം: അബുദാബി പൊലീസ്

വിവിധ തരം ക്ലീനിങ് ഉൽപ്പന്നങ്ങൾ കൂട്ടിക്കലര്‍ത്തി വീടും മറ്റും ശുചിയാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അബുദാബി പോലീസും, സിവിൽ ഡിഫെൻസും മുന്നറിയിപ്പ് നൽകി.

ഇത്തരം ഉൽപ്പന്നങ്ങളിൽ പല തരം രാസ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൂട്ടികലർത്തുമ്പോൾ പ്രതിപ്രവര്‍ത്തനം മൂലം വിഷവായു ഉണ്ടാവാൻ ഇടയുണ്ടെന്നും, തന്മൂലം ശ്വാസം മുട്ടൽ പോലെയുള്ള ദേഹ അസ്വസ്ഥതക്കു വരെ കാരണമാകാമെന്നും പൊലീസ് പറഞ്ഞു.

ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ച് വീട് ശുചിയാക്കുന്ന സമയത്ത് നല്ല വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും രാസ പദാർത്ഥങ്ങൾ മൂലമുള്ള അല്ലെർജി ഒഴിവാക്കാൻ കൈകളിൽ ഗ്ലോവ്സ് ധരിക്കണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

error: Content is protected !!