ആരോഗ്യം കേരളം

മലപ്പുറത്ത് കോവിഡ് ഭേദമായി ഡിസ്ചാർജ് ചെയ്ത വയോധികൻ മരിച്ചു

കോവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി വീരാന്‍ കുട്ടി ഹാജി(85)യാണ് മരിച്ചത്. രോഗബാധയെത്തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം പിന്നീട് പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ആരോഗ്യനില സാധാരണ ഗതിയിലാണെങ്കിലും, ഒരു പരിശോധന ഫലം കൂടി പുറത്തു വന്നതിന് ശേഷം മാത്രമേ ഖബറടക്കം നടത്തുകയുള്ളു. അതേ സമയം 40 വര്‍ഷമായി ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുള്ളതായാണു ഡോക്ടര്‍മാര്‍. എന്നാൽ മരണകാരണം കോവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി

error: Content is protected !!