ആരോഗ്യം ഇന്ത്യ കേരളം ദേശീയം

ഇന്ത്യൻ നാവിക സേനയിൽ 25 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ നാവിക സേനയിലും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 25 ഓളം നാവികർക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് വൈറസ് ബാധ പിടിപെട്ടത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇവരുമായി സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആദ്യമായാണ് കൊറോണ വൈറസ് ബാധ നാവിക സേനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ കരസേനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.

error: Content is protected !!