ആരോഗ്യം ദുബായ്

അണുനശീകരണം ഒരാഴ്ച്ച നീട്ടുമ്പോൾ ദുബായിലുള്ളവർ ശ്രദ്ധിക്കേണ്ടത്

കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തി വരുന്ന 24 മണിക്കൂർ സ്റ്റെറിലൈസേഷൻ ദുബായിൽ വിജയകരമെന്ന്‌ കണ്ടതിനെ തുടർന്ന് ഒരാഴ്ച്ച കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ , ദുബായ്ക്കാർ കർശന സഞ്ചാര നിയന്ത്രണങ്ങൾ
തുടരണം. പെർമിറ്റ് ഇല്ലാത്തവർ പുറത്തിറങ്ങരുത്. ഭക്ഷ്യവസ്തുക്കൾ ഒരിക്കൽ വാങ്ങിയാൽ 3 ദിവസം കഴിഞ്ഞേ വീണ്ടും പോകാവൂ. ATM ഉപയോഗിക്കാൻ 5 ദിവസത്തെ ഇടവേള സൂക്ഷിക്കണം. ആശുപത്രി യിലേക്കുള്ള റെഗുലർ അപ്പോയ്ന്റ്മെന്റുകൾ ഒഴിവാക്കണം. നടന്നു പോകുന്നതിനും പെർമിറ്റ്‌ ആവശ്യമുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ തിക്കും തിരക്കും ഉണ്ടാകാതിരിക്കാൻ നിശ്ചിത ഇടവേളകൾ വച്ചുകൊണ്ടുള്ള പെർമിറ്റുകൾ ആണ് സിസ്റ്റം നൽകുന്നത്. എമിറേറ്റ്സ് ഐഡി കൈവശം വയ്ക്കാതെ പുറത്തിറങ്ങരുത്. ഐഡി ഇല്ലാത്തവർ പാസ്പോർട്ട് കൈവശം കരുതണം. റെസ്റ്ററന്റുകളിൽ നിന്ന് ഹോം ഡെലിവറി സർവീസ് മാത്രമേ നടത്താവൂ. അസാധാരണമായ ലക്ഷണങ്ങൾ ഉള്ളവർ ആംബുലൻസ് വിളിക്കണം. ഡ്രൈവ് ത്രൂ ടെസ്റ്റിന് പോകുന്നവർ നേരത്തെ അപ്പോയ്ന്റ്മെന്റ് എടുക്കണം. റമദാൻ തുടങ്ങുന്നതിന് മുൻപ് തന്നെ മീറ്റ് ഷോപ്പുകൾ , ഫിഷ് സ്റ്റാളുകൾ , പഴം പച്ചക്കറി കടകൾ തുടങ്ങിയവ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്റ്റാഫുകളുടെ എണ്ണം കുറവായിരിക്കും. സാമൂഹിക അകലം പാലിക്കണം , മാസ്ക് ധരിക്കൽ നിർബന്ധം , സാനിറ്റൈസർ സൗകര്യം ഉണ്ടായിരിക്കണം , കൊച്ചു കുട്ടികളെ പുറത്തിറക്കാതെ നോക്കണം , വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം , കൺസ്ട്രക്ഷൻ ജീവനക്കാർക്കു പ്രത്യേക മുനിസിപ്പാലിറ്റി പെർമിറ്റ്‌ വേണം. ലംഘനങ്ങൾക്ക് പിഴയും തടവും ലഭിക്കും.

error: Content is protected !!