അന്തർദേശീയം ആരോഗ്യം

കോവിഡ് 19 ; ലോകത്ത് മരണസംഖ്യ ഒന്നര ലക്ഷം കടന്നു

ലോകത്ത് കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. നിലവിൽ 154,322 പേരാണ് രോഗബാധിതരായി മരണപ്പെട്ടിരിക്കുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 2,252,372 ആയി. രോഗബാധിതരായ 5, 74403 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
രോഗബാധ ഏറ്റവും ഭീകരമായ അമേരിക്കയിൽ മാത്രം 37, 175 പേരും, ഇറ്റലിയിൽ 22, 745, സ്പെയിനിൽ 20, 002 പേരും കോവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ചൈനയിൽ 4632 പേരാണ് മരണപ്പെട്ടത്. ബ്രിട്ടനിൽ
മരണസംഖ്യ 14, 576 ആയി.

ഗൾഫ് നാടുകളിൽ സൗദി അറേബ്യയിൽ 87 , യു എ ഇയിൽ 37 , ഖത്തറിൽ 7, കുവൈറ്റിൽ 5 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ എണ്ണം.

ഇന്ത്യയിൽ മരണസംഖ്യ 488 ആയി. വൈറസ് ബാധയെത്തുടർന്ന് ഇന്ന് 2 പേരാണ് ഇന്ത്യയിൽ മരണപ്പെട്ടത്. പുതിയതായി 73 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 14, 425 ആയി.

error: Content is protected !!