fbpx
അന്തർദേശീയം

ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം; ഗുജറാത്തിൽ വധൂവരന്മാരടക്കം 14 പേര്‍ അറസ്റ്റില്‍

ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധൂവരന്മാരടക്കം 14 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് നവ്‌സാരി പൊലീസ് ഇവരെ ക്ഷേത്രത്തില്‍ വെച്ച് അറസ്റ്റു ചെയ്തത്.

കുറച്ചു പേര്‍ ക്ഷേത്രത്തില്‍ ഒത്തു കൂടിയിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എത്തിയതെന്നും അവിടെ വെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നെന്ന് നവ്‌സാരി പൊലീസ് സൂപ്രണ്ട് ഗിരീഷ് പാണ്ട്യ പറഞ്ഞു.
ഗുജറാത്തിൽ നിലവിൽ ബാധിതരുടെ എണ്ണം 1,275 ആണ് .കഴിഞ്ഞ 12 മണിക്കൂറിനിടെ 176 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. 480 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയി.

error: Content is protected !!