fbpx
ആരോഗ്യം ഇന്ത്യ കേരളം ദുബായ് ദേശീയം യാത്ര

യു എ ഇ കെഎംസിസി മടക്കയാത്ര ആവശ്യമായവരുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കുന്നു.

കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടിക തയാറാക്കുന്നതിന് കെ.എം.സി.സി. രംഗത്ത്.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണി കൾ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്കും‍ അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.

ഇവരിൽ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ചവർക്ക്, വിമാന സര്‍വീസുകള്‍ അടിയന്തരമായി ഏർപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോടും നയതന്ത്ര കാര്യാലയങ്ങളോടും ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണിത്.

അനുമതി ലഭിച്ചാൽ അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാകാൻ ഇത് സഹായകമാകും.

Click on the below image for form

https://forms.gle/st94vkmhzncNDmYa8

error: Content is protected !!