അന്തർദേശീയം ആരോഗ്യം

അമേരിക്കക്കും ഇറ്റലിക്കും പിറകെ സ്‌പെയിനിലും കൊവിഡ് മരണം 20,000 കടന്നു

സ്‌പെയിനില്‍ കൊവിഡ് രോഗികളുടെ എണ്ണം190,839 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് 19 രോഗം ബാധിച്ച് 20,002 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 96,040 രോഗികളാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 7,371 പേരുടെ നില ഗുരുതരമാണ്. 74,797 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

error: Content is protected !!