അബൂദാബി ആരോഗ്യം ദുബായ്

സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി രോഗമുക്തനായി ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി രോഗമുക്തനായി ആശുപത്രി വിട്ടു. തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടർന്നാണ് നസീർ ആശുപത്രി വിട്ടത്.

ദുബായ് വിപിഎസ്-മെഡിയോർ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് ആശുപത്രിയിൽ നിന്ന് നസീറിനെ യാത്രയാക്കിയത്. ദുബായിൽ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാൻ ശ്രമിക്കുന്നതിനിടെ ഈ മാസം 6നാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നസീർ വാടാനപ്പള്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

error: Content is protected !!