അന്തർദേശീയം ആരോഗ്യം ഇന്ത്യ കേരളം

കോവിഡ് 19 ; ലോകരാജ്യങ്ങൾക്ക് സഹായം നൽകിയതിന് ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ

ലോകരാജ്യങ്ങൾക്ക് കൊറോണ കാലത്ത് സഹായം നൽകിയതിന് ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്.
വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാര്‍ഢ്യം വേണമെന്ന് ഗുട്ടെറസ് പറഞ്ഞു. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകാണം.ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ,മാലദ്വീപ്, ശ്രീലങ്ക മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി.

error: Content is protected !!