അന്തർദേശീയം ആരോഗ്യം ഇന്ത്യ കേരളം

കോവിഡ് 19 ; റെഡ്‌ക്രോസ്, റിലയന്‍സ്, ടിക് ടോക്ക് എന്നീ സംരംഭങ്ങള്‍ ചേര്‍ന്ന് മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകള്‍ ഇന്ത്യക്ക് സംഭാവന ചെയ്യും

കൊറോണ വൈറസ് പ്രതിരോധത്തിനായി മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകള്‍ ഈ മാസം രാജ്യത്തിന് സംഭാവനയായി നല്‍കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളായ റെഡ്‌ക്രോസ്, റിലയന്‍സ്, ടിക് ടോക്ക് എന്നീ സംരംഭങ്ങള്‍ ചേര്‍ന്നാണ് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്യുന്നത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റെഡ്‌ക്രോസ് എന്നിവ സംയുക്തമായി ചേര്‍ന്ന് 60,000 പിപിഇ കിറ്റുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
പിപിഇ കിറ്റുകള്‍ സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നിര്‍മിക്കുന്നത്. രണ്ട് ലക്ഷം കിറ്റുകള്‍ ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 50000 കിറ്റുകളും റെഡ്‌ക്രോസിന്റെ 10000 കിറ്റുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

കൂടാതെ ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയ ടിക് ടോക്ക് 70,000 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്യുമെന്നും ഏപ്രില്‍ 20 ഓടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!