അബൂദാബി ആരോഗ്യം

കോവിഡ് രോഗപരിശോധനയിലും നിർണ്ണയത്തിലും ഏറ്റവും മികവ് പുലർത്തി യു. എ. ഇ 

ലോകരാജ്യങ്ങളെ മുഴുവൻ കോവിഡ് വൈറസ് ബാധ കീഴടക്കിക്കൊണ്ടിരിക്കുമ്പോഴും, ശക്തമായ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് മാതൃകയാകുകയാണ് യു. എ. ഇ.

ലോകത്തിലെ തന്നെ ഏറ്റവുമധികം കോവിഡ് പരിശോധനകൾ നടത്തിയ രാജ്യങ്ങളിലൊന്നാണ് യു. എ. ഇ.

767, 000 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഒരു മില്ല്യൺ ആളുകളിൽ, 77, 550 പേർക്ക് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നുണ്ട്.  അമേരിക്കയിൽ ഇത് 10, 815 ഉം, ഇറ്റലിയിൽ 20, 577 ഉം ആണ്.

യു. എ. ഇ യിൽ നിലവിൽ 6, 302 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 1, 188 പേർക്കും രോഗം ഭേദമായിട്ടുണ്ട്. 5, 077 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. വൈറസ് ബാധയെത്തുടർന്ന് 37 പേർ രാജ്യത്ത് മരണപ്പെട്ടു.

error: Content is protected !!