fbpx
ആരോഗ്യം ദുബായ്

താത്കാലിക കോവിഡ് ആശുപത്രിയായി ദുബായിലെ വേൾഡ് ട്രേഡ് സെന്റർ ; ഷെയ‍്‍ഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു

കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ താത്കാലിക ആശുപത്രിയായി മാറ്റിയ ദുബായിലെ വേൾഡ് ട്രേഡ് സെന്റർ തുറന്നു.ദുബായ് കിരീടാവകാശി ഷെയ‍്‍ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ടു. സുരക്ഷാ മുൻകരുതലുകളോടെയാണ് ഷെയ്ഖ് ഹംദാൻ എത്തിയത്. വെല്ലുവിളികളെ തോൽപ്പിക്കേണ്ട സമയമാണിതെന്ന് ഷെയ്ഖ് ഹംദാൻ ഓർമിപ്പിച്ചു.

800 തീവ്രപരിചരണ കിടക്കൾ ഉൾപ്പെടെ 3000 കിടക്കകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് ആശുപത്രിയുടെ ക്രമീകരണം എന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര വാണിജ്യ–വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

 

Image

error: Content is protected !!