fbpx
അന്തർദേശീയം ആരോഗ്യം

രോഗമുക്തിയായതിനെ തുടർന്ന് ആശുപത്രി വിട്ട ആൾക്ക് വീ​ണ്ടും കോ​വി​ഡ് കണ്ടെത്തി

ഷിം​ല: കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ൽ​നി​ന്നു മു​ക്തി​നേ​ടി​യ ആ​ൾ​ക്ക് വീ​ണ്ടും കോ​വി​ഡ് കണ്ടെത്തി . ഹി​മാ​ച​ൽ പ്ര​ദേ​ശിലെ ഉ​ന ജി​ല്ല​യി​ലാ​ണ്സംഭവം .ആ​രോ​ഗ്യ​വ​കു​പ്പാണ് വിവരം പുറത്തുവിട്ടത്.

ഉന ​ജി​ല്ല​യി​ൽ 16 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട ചെയ്തിട്ടുള്ളത് . ഇവരിൽ മൂ​ന്നു രോ​ഗി​ക​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. എന്നാൽ ശനിയാഴ്ചയോടെ രോഗമുക്തി നേടിയ​വ​രി​ൽ ഒ​രാ​ൾക്ക് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു . ഈ ​രോ​ഗി​യെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഇ​തോ​ടെ ഹി​മാ​ച​ലി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 40 ആ​യി. 23 പേ​രാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

error: Content is protected !!