fbpx
അന്തർദേശീയം

തുര്‍ക്കിയില്‍ കൊവിഡ് രൂക്ഷം, രോഗവ്യാപനത്തില്‍ ചൈനയുടെ തൊട്ടു പിന്നില്‍

തുര്‍ക്കിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. 24 മണിക്കൂറിനുള്ളില്‍ 3783 പുതിയ കൊവിഡ് കേസുകളാണ് തുര്‍ക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടു കൂടി തുര്‍ക്കിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 82,329 ആയി ഉയര്‍ന്നു.

പശ്ചിമേഷ്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തുര്‍ക്കിയിലാണ്. 80868 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനായിരുന്നു നേരത്തെ പശ്ചിമേഷ്യയിലെ കൊവിഡ് വ്യാപനത്തില്‍ മുന്നില്‍.

error: Content is protected !!