ആരോഗ്യം റാസൽഖൈമ

കോവിഡ് -19 ; മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികള്‍ പോകുന്നത് വിലക്കി റാസ് അൽ ഖൈമയും .

കോവിഡ് -19 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി റാസ് അൽ ഖൈമയിലെ ഗതാഗത അതോറിറ്റി തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി.

റാസ് അൽ ഖൈമ എമിറേറ്റിനകത്ത് മാത്രമേ തൊഴിലാളികൾക്ക് പോകാൻ അനുവദിക്കൂ എന്ന് റാക്ക് ട്രാൻസ്പോർട്ട് അതോറിറ്റി ജനറൽ മാനേജർ എസ്മീൽ ഹസൻ അൽ ബ്ലൂഷി പറഞ്ഞു.

എല്ലാ കമ്പനികൾക്കും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാന്‍ വേണ്ടി കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ദുബായും ഷാർജയും അബുദാബിയും നേരത്തേ സമാന തീരുമാനം എടുത്തിരുന്നു.

 

error: Content is protected !!