fbpx
അബൂദാബി റമദാൻ സ്പെഷ്യൽ

വിശുദ്ധ റമദാൻ ; യുഎഇയിൽ പൊതുമേഖലയിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തില്‍ യു.എ.ഇ യിലെ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അഞ്ച് മണിക്കൂറായിരിക്കും. ഓഫീസുകള്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് ഉച്ചക്ക് രണ്ടുമണിക്ക് അവസാനിക്കും.

എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറല്‍ ഏജന്‍സികളുടെയും ജോലി സമയം അഞ്ച് മണിക്കൂറായിരിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് ഇക്കാര്യം അറിയിച്ചത്.

കൂടതെ അടിയന്തിര ഘട്ടങ്ങളിൽ റിമോട്ട് ജോലികളുമായി ബന്ധപ്പെട്ട് അതോറിറ്റികൾ പുറപ്പെടുവിച്ച വ്യവസ്ഥകൾ പാലിക്കണമെന്ന് FAHR എല്ലാ ഫെഡറൽ മന്ത്രാലയങ്ങളോടും ഏജൻസികളോടും ആവശ്യപ്പെട്ടു.

error: Content is protected !!