അന്തർദേശീയം ടെക്നോളജി

കോവിഡ് ; വീടുകളിൽ കഴിയുന്നവർക്കായി വ്യത്യസ്തമായ മത്സരമൊരുക്കി അമേരിക്കൻ കമ്പനി 

ലോകമെമ്പാടും കോവിഡ് വൈറസ് ബാധ വ്യാപകമായിത്തുടരുന്ന സാഹചര്യത്തിൽ, അമേരിക്കയിൽ ആഴ്ചകളായി വീടുകളിൽ കഴിയുന്നവർക്ക് വേണ്ടി  വ്യത്യസ്ത മത്സരവുമായി മുന്നോട്ട് വരികയാണ് അമേരിക്കൻ കമ്പനിയായ എഡ്‌സ്മാർട്ട്. ഹാരി പോട്ടർ സീരീസിലെ എല്ലാ സിനിമകളും കണ്ടാൽ 1000 ഡോളർ സമ്മാനം നൽകുമെന്നാണ് അമേരിക്കൻ കമ്പനിയായ എഡ്സ്മാർട്ടിൻ്റെ പ്രഖ്യാപനം.

അഞ്ച് പേർക്കാണ് സമ്മാനം ലഭിക്കുക. ഹാരി പോട്ടർ സീരീസിലെ എട്ട് സിനിമകളും,  സ്പിൻ ഓഫ് സീരീസായ ഫൻ്റാസ്റ്റിക് ബീസ്റ്റ്സ് പരമ്പരയിലെ രണ്ട് സിനിമകളും കണ്ട് തങ്ങളുടെ  അഭിപ്രായം ഓൺലൈനായി പങ്കുവക്കണം. സിനിമകൾക്ക് റാങ്കിംഗും നൽകണം. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം. 25 മണിക്കൂറിലധികം നീളുന്ന സിനിമാ മാരത്തൺ പൂർത്തിയാക്കി അഭിപ്രായവും പങ്കു വെയ്ക്കണം. വിജയികളാകുന്നവർക്ക് 1000 ഡോളറിനൊപ്പം ഹാരി പോട്ടർ കസ്റ്റമൈസ്ഡ് സമ്മാനങ്ങളും പരമ്പരയുടെ ബ്ലൂറേ കളക്ഷനും ജേതാക്കൾക്ക് ലഭിക്കും.

 

error: Content is protected !!