അന്തർദേശീയം ആരോഗ്യം ഇന്ത്യ കേരളം

കൊവിഡിനെതിരെ പൊരുതുന്നവർക്കു പിന്തുണയായി മാന്ത്രികരും

രാജ്യത്തെങ്ങുമുള്ള മാന്ത്രികരും രംഗത്തിറങ്ങുകയാണ് കൊവിഡ് പ്രതിരോധപ്രവർത്തകർക്ക് ഐക്യദാർഢ്യം നൽകാൻ. ഏപ്രിൽ 26 ന് വൈകുന്നേരം 4 മണിക്ക് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ മാജിക്‌ കാണിച്ചാണ് ഐക്യദാർഢ്യം. മാജിക്കൽ റിയലിസം എന്ന സംഘടന ആണ് പരിപാടിക്കു നേതൃത്വം നൽകുന്നത് എന്ന് സംസ്ഥാന ജോയിന്റ് സെക്രെട്ടറി മജീഷ്യൻ മാനൂർ രാജേഷ് അറിയിച്ചു.
ഒരു മിനിറ്റ് ഒരു മാജിക്‌ എന്റെ ലോക നന്മക്കു എന്ന ആശയത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊവിഡിനെതിരെ പൊരുതുന്ന ഡോക്ടർ മാർ, നേഴ്സ് മാർ, പാരാമെഡിക്കൽ ജീവനക്കാർ, നിയന്തണങ്ങൾ ഭംഗിയാക്കുന്നതിന് ജാഗ്രത നൽകുന്ന പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതികൾ മാധ്യമ പ്രവർത്തകർ എന്നിവർക്ക് ആദരവ് നൽകി കൊണ്ടാണ് പരിപാടി നടത്തുന്നത്. രാജ്യത്തെ പതിനായിരത്തോളം മാന്ത്രികർ ഒരേ സമയം തങ്ങളുടെ മാജിക് കാണിക്കുമെന്ന് മാജിക്കൽ റിയലിസം സംഘടനയുടെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഭരണസമിതി അംഗങ്ങളായ മജീഷ്യൻ മാരായ ആറ്റുകാൽ സുധീഷ്, ലാൽകലാകാർ,മാനൂർ സതീഷ് റാഫിമുദാക്കൽ എന്നിവർ അറിയിച്ചു.

error: Content is protected !!