അന്തർദേശീയം ആരോഗ്യം ഇന്ത്യ

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 932 പേരുൾപ്പെടെയുള്ള ഡല്‍ഹിയിലെ ഏറ്റവും വലിയ ക്വാറന്റൈന്‍ കേന്ദ്രം ഇനി സൈന്യത്തിന്റെ ചുമതലയില്‍

രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ പകല്‍ സമയത്തെ നടത്തിപ്പ് ചുമതല പൂര്‍ണമായും ഏറ്റെടുത്ത് സൈന്യം. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട കരസേനയുടെ 40 അംഗ സംഘമാണ് നരേലയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ചുമതല ഭാഗികമായി ഏറ്റെടുത്തത്.

നിസാമുദ്ദീനില്‍ കഴിഞ്ഞമാസം നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 932 പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്.രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് സൈന്യം ഏറ്റെടുത്തത്. ഡല്‍ഹി സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റുജീവനക്കാരും രാത്രിമാത്രം ഇവിടെ ജോലിക്കെത്തും.

മാര്‍ച്ച് മാസം മധ്യത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 1250 പേരെയാണ് ആദ്യം പാർ പ്പിച്ചിരുന്നത്. 250 വിദേശികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ കരസേനയുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം ഇവിടെ മറ്റുഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്രത്തിന്റെ പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതായി ഞായറാഴ്ചയാണ് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

error: Content is protected !!