ആരോഗ്യം ദുബായ്

ദുബായിലെ അണുനശീകരണപദ്ധതി ; 75 ശതമാനത്തിലധികവും പൂർത്തിയായെന്ന് അറിയിച്ച് സിവിൽ ഡിഫൻസ്

കോവിഡിനെതിരെയുള്ള പ്രതിരോധ നടപടിയുടെ ഭാഗമായി ദുബായ് എമിറേറ്റിലെ 75 ശതമാനത്തിലധികം പ്രദേശങ്ങളും 490 തൊഴിലാളികളുടെ താമസസ്ഥലം ഉൾപ്പെടെ ശുചിത്വവൽക്കരിക്കപ്പെട്ടതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

കോവിഡ് -19 കൊറോണ വൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സ്വീകരിക്കേണ്ട സുപ്രധാന നടപടികളെക്കുറിച്ച് 161,977 തൊഴിലാളികളെ ബോധവൽക്കരിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു

മാത്രമല്ല ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ചിൽ എമിറേറ്റിലെ അപകടങ്ങളുടെയും കേസുകളുടെയും എണ്ണം 79 ശതമാനം കുറഞ്ഞുവെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

സിവിൽ ഡിഫൻസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 813 കെട്ടിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു.

error: Content is protected !!