fbpx
അജ്‌മാൻ ആരോഗ്യം

റമദാൻ ; അജ്മാൻ കോപ്പറേറ്റീവ് സൊസൈറ്റിയിൽ തിങ്കളാഴ്ച മുതൽ അവശ്യവസ്തുക്കൾക്ക് 50% കിഴിവ്

വിശുദ്ധ റമദാൻ മാസത്തിൽ കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനായി അജ്മാൻ കോപ്പറേറ്റീവ് സൊസൈറ്റി തിങ്കളാഴ്ച മുതൽ അവശ്യവസ്തുക്കൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

റമദാൻ മാസത്തിൽ ഉയർന്ന ഡിമാൻഡുള്ള ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും കിഴിവിൽ ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി

കൂടാതെ ഉപഭോക്താക്കളോട് സാമൂഹിക അകലം പാലിക്കാനും നേരത്തേ ഷോപ്പിംഗ് നടത്താനും തിരക്ക് ഒഴിവാക്കാനും ഒപ്പം അവരുടെ വീടുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഉചിതമായ വ്യവസ്ഥകൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്

റമദാനിനു മുമ്പായി സാധനങ്ങൾ വാങ്ങേണ്ടതിന്റെ പ്രാധാന്യമുള്ളതിനാൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് രണ്ടാഴ്ചത്തേക്ക് ഉള്ള സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്താൽ മതിയാകും, കൂടാതെ ദിവസേനയുള്ള ഷോപ്പിംഗ് ഒഴിവാക്കാനും , ഇത് കൊറോണ വൈറസ് പടരാതിരിക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

error: Content is protected !!