അന്തർദേശീയം ചുറ്റുവട്ടം വിനോദം സോഷ്യൽ മീഡിയ വൈറൽ

ലോകപ്രശസ്തമായ ‘ടോം ആൻഡ് ജെറി’ പരമ്പരയുടെ സംവിധായകൻ അന്തരിച്ചു 

ലോക പ്രശസ്തമായ ടോം ആൻഡ് ജെറി പരമ്പരയുടെ സംവിധായകനും, അനിമേഷൻ സിനിമ മേഖലയിൽ നിർണ്ണായകമായ സംഭാവനകളും നൽകിയ ജീൻ ഡീച്ച് അന്തരിച്ചു.95 വയസ്സായിരുന്നു. 1960 ൽ ഇദ്ദേഹത്തിന്റെ ‘മൺറോ’ മികച്ച ആനിമേറ്റഡ് സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് നേടിയിട്ടുണ്ട്. രണ്ട് പ്രാവശ്യം അവാർഡിനായി നോമിനേറ്റും ചെയ്യപ്പെട്ടിട്ടുണ്ട്.

1924 ൽ ചിക്കാഗോയിലാണ് ഡീച്ച് ജനിച്ചത്. ടോം ആൻഡ് ജെറി പരമ്പരയുടെ 13 എപ്പിസോഡുകളും, പോപ്പോയ് ദ സെയ്‌ലർ പരമ്പരകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2004ൽ  അനിമേഷൻ രംഗത്തെ സമഗ്ര സംഭവനകൾക്കായി ‘വിൻസർ മക്കെ’ അവാർഡും ഡീച്ചിന് ലഭിച്ചിട്ടുണ്ട്.

error: Content is protected !!