അന്തർദേശീയം

അഫ്ഗാനിസ്ഥാൻ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ 40-ഓളം പേര്‍ക്ക് കൊവിഡ്

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഘനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം പ്രസിഡന്റിന് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.
നിലവില്‍ രാജ്യത്ത് 1000-ത്തില്‍ താഴെ മാത്രമേ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 33 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

error: Content is protected !!