അബൂദാബി ആരോഗ്യം റമദാൻ സ്പെഷ്യൽ

കോവിഡ് സാഹചര്യം ; റമദാൻ ഉപവാസം നിർവ്വഹിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ

കോവിഡ് ലക്ഷണങ്ങളുള്ള മുസ്ലീങ്ങൾ വിശുദ്ധ റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കരുതെന്ന് യുഎഇ കൗൺസിൽ ഫോർ ഫത്വ പറഞ്ഞു.

കോവിഡ് അവസ്ഥകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ഒരു വെർച്വൽ മീറ്റിങ്ങിലാണ് കൗൺസിൽ ഇക്കാര്യം വ്യക്തമാക്കിയത് , എല്ലാ മുതിർന്നവരും വിശുദ്ധറമദാൻ മാസത്തിൽ ഉപവസിക്കണമെന്ന് കൗൺസിൽ പറഞ്ഞു. എന്നിരുന്നാലും, കൊറോണ വൈറസ് രോഗികൾക്കും ലക്ഷണങ്ങളുള്ളവർക്കും അങ്ങനെ ചെയ്യാതിരിക്കാം.

“രോഗപ്രതിരോധ ശേഷിയെ ബാധിച്ചേക്കാവുന്ന വിധത്തിൽ ഉപവസിക്കരുതെന്ന് ഒരു ഡോക്ടർ ആവശ്യപ്പെടുകയാണെങ്കിൽ, റമദാൻ മാസത്തിൽ ഉപവസിക്കാതിരിക്കാൻ ആ വ്യക്തിക്ക് അവകാശമുണ്ട്,”
കൗൺസിൽ പറഞ്ഞു.

ആരോഗ്യമേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ജോലി ദിവസങ്ങളിൽ ഉപവസിക്കരുതെന്നത് തിരഞ്ഞെടുക്കാനുള്ള ഇസ്ലാമിക അവകാശമുണ്ട്.

മുസ്ലീങ്ങൾക്ക് വ്യക്തിഗതമായി അല്ലെങ്കിൽ ഒരേ വീട്ടിലെ ആളുകളുമായി ഒരു കൂട്ടമായി അവരുടെ വീടുകളിൽ തറാവീ നമസ്‌കാരം നടത്താമെന്ന് പറഞ്ഞു. പ്രാർത്ഥിക്കുമ്പോൾ വിശുദ്ധ ഖുർആൻ പിടിച്ചും അവർക്ക് വായിക്കാമെന്നും കൗൺസിൽ വ്യക്തമാക്കി

error: Content is protected !!