അന്തർദേശീയം ആരോഗ്യം

കോവിഡ് 19 ; മറ്റ് രാജ്യങ്ങളേക്കാൾ കോവിഡ് പരിശോധന അമേരിക്ക നടത്തിയിട്ടുണ്ടെന്നവകാശപ്പെട്ട് ട്രംപ്

മറ്റ് രാജ്യങ്ങളെക്കാളും കൊറോണ വൈറസിനെതിരേ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അമേരിക്ക നടത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയടക്കമുള്ള മറ്റ് പത്ത് രാജ്യങ്ങളെക്കാള്‍ കൊറോണയെന്ന മഹാമാരിക്കെതിരേ കൂടുതല്‍ പരിശോധനകള്‍ അമേരിക്ക നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
കൊറോണക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക തുടര്‍ച്ചയായി പുരോഗതി കൈവരിക്കുകയാണ്.അമേരിക്കയില്‍ ഇതുവരെ 4.18 ദശലക്ഷം ആള്‍ക്കാരില്‍ കൊറോണ പരിശോധന നടത്തി. ഇത്രയും ആള്‍ക്കാരില്‍ ലോകത്ത് എവിടെയും പരിശോധന നടത്തിയിട്ടില്ല.

ഫ്രാന്‍സ്, യു.കെ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപുര്‍, ഇന്ത്യ, ഓസ്ട്രിയ, ഓസ്‌ട്രേലിയ. സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കൊറോണ രോഗികളില്‍ അമേരിക്ക പരിശോധന നടത്തിയിട്ടുണ്ട്.- ട്രംപ് പറഞ്ഞു.

error: Content is protected !!