ആരോഗ്യം ഇന്ത്യ

ഡോ. എഡ്വിന്‍ ഗോമസിന്റെ നേതൃത്വപാടവം ; ഗോവ കോവിഡ് മുക്തമായി

ഞായറാഴ്ചയോടെ ഗോവയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം പൂജ്യമായി. ശേഷിച്ചിരുന്ന ഏഴ് കോവിഡ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ഗോവ കൊറോണ മുക്തമായത്.
ഗോവയുടെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. എഡ്വിന്‍ ഗോമസിന്റെ പോരാട്ടങ്ങളുടെ വിജയമായാണ് ഇതിനെ സംസ്ഥാനം കാണുന്നത്.

ഏക മെഡിക്കല്‍ കോളേജ് ആയ ഗോവ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം തലവനായ എഡ്വിന്‍ ഗോമസാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചത്. കൊറോണ ബാധ സ്ഥിരീകരിച്ച എല്ലാവരെയും ചികിത്സിച്ച് രോഗമുക്തരാക്കാന്‍ സാധിച്ചു എന്നതാണ് ഈ 58-കാരന്റെ നേട്ടം.

error: Content is protected !!