ആരോഗ്യം യാത്ര ഷാർജ

ഷാർജയിൽ നിന്ന് തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക് ; നിരീക്ഷിക്കുന്നതിനായി ഷാർജ പോലീസ് വ്യോമ സംവിധാനം ആരംഭിച്ചു.

സ്വകാര്യ കമ്പനികൾ തൊഴിലാളികളെ ഷാർജയ്ക്കും മറ്റ് എമിറേറ്റുകൾക്കുമിടയിൽ കടക്കുന്നത് തടയുന്നതിനുള്ള തീവ്രമായ പരിശോധനാ പ്രചാരണത്തിന്റെ ഭാഗമായി ഷാർജ പോലീസ് വ്യോമ നിരീക്ഷണ സംവിധാനം ആരംഭിച്ചു.

കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഷാർജയിൽ നിന്ന് തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിന്നു

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സഹായ വകുപ്പിലെ എയർ വിംഗുമായി ഏകോപിപ്പിച്ച് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസിയാണ് പരിശോധന കാമ്പയിൻ ആരംഭിച്ചത്.

 

error: Content is protected !!