ആരോഗ്യം കേരളം

ഇന്ന് കേരളത്തിൽ 6 കോവിഡ് കേസുകൾ മാത്രം, 21 പേർ രോഗമുക്തി നേടി #BREAKINGNEWS

ഇന്ന്  കേരളത്തിൽ  6 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച 6 പേരും കണ്ണൂർ ജില്ലക്കാരാണ്. ഇതിൽ 5പേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. ഇന്ന് 21പേരുടെ ഫലം നെഗറ്റീവായി. കാസർഗോഡ് 19, ആലപ്പുഴ 2

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114പേര്‍ ചികിൽസയിലുണ്ട്. 46323 പേർ നിരീക്ഷണത്തിലുണ്ട്. 5925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19756 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

error: Content is protected !!