അന്തർദേശീയം

കോവിഡ് വ്യാപനം ; ചരിത്രത്തിലാദ്യമായി  അമേരിക്കയിൽ എണ്ണവില പൂജ്യത്തിലും താഴെയായി 

ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെയായി. രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എണ്ണയുടെ ആവശ്യം കുത്തനെ കുറയുകയും മെയ് മാസത്തോടെ അമേരിക്കയിലെ എണ്ണ സംഭരണ സംവിധാനങ്ങളെല്ലാം നിറയുമെന്ന പേടി ഉയരുകയും ചെയ്തതോടെയാണ് എണ്ണവില ചരിത്രത്തിലാദ്യമായി പൂജ്യത്തിലും താഴെയെത്തിയിരിക്കുന്നത്. ഇതോടെ എണ്ണ ഉത്പാദകര്‍ വിതരണക്കാര്‍ക്ക് അങ്ങോട്ട് പണം നല്‍കിയാണ് എണ്ണ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുന്നത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യത്തിലുണ്ടായ വന്‍ ഇടിവാണ് എണ്ണവിലയെ പൂജ്യത്തിനും താഴെയെത്തിച്ചത്. ഒരു ബാരല്‍ (ഏതാണ്ട് 159 ലിറ്റര്‍) എണ്ണയ്ക്ക് എണ്ണ ഉത്പാദകര്‍ക്ക് 37.63 ഡോളര്‍(ഏതാണ്ട് 2,880 രൂപ) അങ്ങോട്ട് നല്‍കേണ്ട നിലയുണ്ടായിയിരിക്കുകയാണ്.

error: Content is protected !!