അന്തർദേശീയം ചരമം

ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ പീറ്റർ ബിയേർഡിനെ മരിച്ച നിലയിൽ കണ്ടെത്തി

ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും സാഹസികനുമായ പീറ്റർ ബിയേർഡ്(82) മരിച്ച നിലയിൽ. ന്യൂയോർക്കിലെ മൗണ്ടക്കിനടുത്തുനിന്ന് ഞായറാഴ്ചയാണ് ബിയേർഡിന്റെ മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമാസം മുൻപ് ബിയേർഡിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുമായി രംഗത്ത് വന്നിരുന്നു. മൃതദേഹം പീറ്റർ ബിയേർഡിന്റെ തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചു. പീറ്റർ ബിയേർഡ് ജീവിച്ചത് പ്രകൃതിയിലാണ് അവിടെ തന്നെ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.ആഫ്രിക്കൻ വന്യജീവികളുടെ ഫോട്ടോകളിലൂടെ പ്രശസ്തനാകുന്ന ബിയേർഡ് കെനിയയിൽ വർഷങ്ങങ്ങളോളം കൂടാരം കെട്ടി താമസിച്ചിട്ടുണ്ട്. 1965 ൽ പുറത്തിറക്കിയ ‘ദി എൻഡ് ഓഫ് ദി ഗെയിം’ ലോക ശ്രദ്ധയാർജിച്ചു. നിരവധി വനിതാ മാഗനീസുകൾക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയ ബിയേർഡ് പ്രശസ്ത അമേരിക്കൻ മോഡൽ ചെറിൾ ടൈഗ്സിനെ വിവാഹം ചെയ്തു. ഈ ബന്ധം അധികകാസം നീണ്ടുനിന്നില്ല. 1986-ൽ അഫ്ഗാനിസ്ഥാൻ സ്വദേശിയായ നെജ്മ ബിയേർഡിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.

error: Content is protected !!