ആരോഗ്യം ദുബായ്

കോവിഡ് സാഹചര്യത്തിൽ ജീവനക്കാരുടെയും ആശ്രിതരുടെയും ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിൽ വീഴ്ച്ച വരുത്തരുത് ; ദുബായ് ഹെൽത്ത് ഇൻഷുറൻസ് കോർപ്പറേഷൻ

കോവിഡ്​ പ്രതിസന്ധി ശക്​തമാകുന്നതിനിടെ ജീവനക്കാരുടെയും ആശ്രിതരുടെയും ആരോഗ്യ ഇൻഷുറൻസ്​ കാര്യത്തിൽ വീഴ്​ചവരുത്തരുതെന്ന്​ ഓർമപ്പെടുത്തി ദുബായ് ആരോഗ്യ അതോറിറ്റി. ജീവനക്കാരുടെ അടിസ്​ഥാന മൗലിക ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി​ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ പോളിസി എടുത്തിരിക്കണമെന്ന്​ ദുബായ് ഹെൽത്​ ഇൻഷുറൻസ്​ കോർപ്പറേഷൻ സി.ഇ.ഒ സാലിഹ്​ അൽ ഹാഷിമി വ്യക്​തമാക്കി.

തൊഴിലുടമകളും ആശ്രിതരുടെ സ്​പോൺസർമാരും ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്​.രോഗികൾക്ക്​ സർക്കാർ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പരിരക്ഷ ഉറപ്പാക്കുന്നതിന്​ മെഡിൽ ഇൻഷുറൻസ്​ നിർബന്ധമാണ്​.

ഏവരും തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്​ച വരുത്താതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം.

error: Content is protected !!