ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 19 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു / 16 പേർ രോഗമുക്തി നേടി #BREAKINGNEWS

ഇന്ന്  കേരളത്തിൽ  19  പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു. നെഗറ്റീവിനേക്കാൾ പോസിറ്റീവ് കേസ് കൂടിയെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

കണ്ണൂർ 10, പാലക്കാട് 4, കാസർകോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകൾ. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്.ആശുപത്രി നിരീക്ഷണത്തിലുള്ളത് 332 പേർ,

ഇന്ന് മാത്രം 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇത് വരെ രോഗം സ്ഥിരീകരിച്ചത് 426 പേർക്കാണ് മുഖ്യമന്ത്രി. 117 പേർ നിലവിൽ ചികിത്സയിലാണ്.

error: Content is protected !!