fbpx
ഇന്ത്യ

റിസള്‍ട്ടുകൾ തെറ്റുന്നു; റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

ന്യൂഡൽഹി : കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍. പരിശോധനാ ഫലത്തില്‍ കൃത്യതയില്ലെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

‘റാപിഡ് ടെസ്റ്റ് കിറ്റുകളെക്കുറിച്ച് രണ്ട് ദിവസത്തിനകം മാര്‍ഗ നിര്‍ദ്ദേശം നല്‍കും. കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ സംഘം ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ പരിശോധന നടത്തും’, ഐ.സി.എം.ആര്‍ വക്താവ് ആര്‍ ഗംഗാഖേദ്കര്‍ അറിയിച്ചു.

error: Content is protected !!