fbpx
ആരോഗ്യം ദുബായ് യാത്ര

ദുബായിൽ കോവിഡ് മുക്തി നേടിയവരെ സ്ഥലങ്ങളിലെത്തിക്കാൻ 15 ബസുകളും 40 ടാക്സികളും ആർ‌ടി‌എ അനുവദിച്ചു

കൊറോണ വൈറസിൽ നിന്ന് മുക്തി നേടിയ വ്യക്തികളെ അവരവരുടെ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ 15 ബസുകളും 40 ടാക്സികളും അനുവദിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് കൊറോണ വൈറസ് രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് വേണ്ടി ഈ സേവനം വ്യാപിപ്പിക്കും

കൊറോണ വൈറസ് പ്രതിരോധത്തിന്റെ പിന്തുണയ്ക്കുന്നതിനുള്ള ആർ‌ടി‌എ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

error: Content is protected !!