അന്തർദേശീയം

പുതിയതായി ഗ്രീൻ കാർഡ് നൽകുന്നത് 60 ദിവസത്തേക്ക് നിർത്തിവെക്കും ; ഡൊണാള്‍ഡ് ട്രംപ്

ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി 60 ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്ന വാദം മുന്‍നിര്‍ത്തിയാണീ നീക്കം.
യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായി പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം.ചെയ്യുന്നത് അടുത്ത 60 ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്നാണ് ട്രംപ് അറിയിച്ചത്.

എന്നാല്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!