അന്തർദേശീയം ആരോഗ്യം

കൊറോണക്കെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കും ; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൊറോണ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് യു.കെ.അറിയിച്ചു.

കഴിഞ്ഞ ആഴ്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സൂപ്പര്‍ ഫാസ്റ്റ് വാക്‌സിന്‍ വാഗ്ദാനം ചെയ്തിരുന്നു. സെപ്റ്റംബറോടെ ഈ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസര്‍ സാറ ഗില്‍ബേര്‍ട്ട് പറയുന്നത് അവരുടെ ‘ChAdOx1’ വാക്‌സിന്‍ SARS-CoV-2 എന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്.

ഓക്സ്ഫോര്‍ഡ് ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ദശലക്ഷം പൗണ്ട് ധനസഹായം നല്‍കുമെന്ന് യു.കെ ആരോഗ്യ സെക്രട്ടറി അറിയിച്ചു. മാര്‍ച്ചില്‍ 2.2 ദശലക്ഷം യുകെ സര്‍ക്കാര്‍ പ്രൊഫ.ഗില്‍ബേര്‍ട്ടിന് നല്‍കിയിരുന്നു.

error: Content is protected !!